
ഏറ്റവും അധികം ആളുകള്‍ പോയത് ഗോവയില്‍ നിന്നാണ്, 40 ശതമാനം പേര്‍. 28,031 ഗോവാക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ നിന്നും 9,557 പേര്‍ പോയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ നിന്നും പോയത് 8,918 പേര്‍. നാലാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ നിന്നും 6,545 പേരാണ് പോയത്. കേരളം ഇക്കാര്യത്തില്‍ 5ാം സ്ഥാനത്താണ്. 3,650 പേരാണ്, അതായത് 5.27 ശതമാനം മലയാളികളാണ് വിദേശപൗരത്വം സ്വീകരിച്ചത്. നാലാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ നിന്നും 6,545 പേര്‍ പോയപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള കേരളത്തില്‍ നിന്നും പോയത് 3,650 പേരാണ്. അതായത് ഇക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യാക്കാരില്‍ 5.27 ശതമാനം ആണ് മലയാളികള്‍ എന്നര്‍ത്ഥം.
തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ പോയി. ഇവര്‍ യഥാക്രമം 2,946, 2,842 ആളുകളാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കൂടി 6,814 പേര്‍ ഇക്കാലയളവില്‍ വിദേശ പൗരത്വം സ്വീകരിച്ചവരില്‍ ഉള്‍പ്പെടും. റീജിയണല്‍ പാസ്സ്പോര്‍ട്ട് ഓഫീസുകളില്‍ സറണ്ടര്‍ ചെയ്ത പാസ്സ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. 2012~ 2013 കാലഘട്ടത്തിലാണ് വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടം ഉണ്ടായത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റീജിയണല്‍ പാസ്സ്പോര്‍ട്ട് ഓഫീസുകളില്‍ സറണ്ടര്‍ ചെയ്ത പാസ്സ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍. അതേസമയം 2011 നും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നും ഇടയില്‍ 16.21 ലക്ഷം ഇന്ത്യാക്കാര്‍ പൗരത്വം ഉപെക്ഷിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്സഭയില്‍ വെളിപ്പെടുത്തിയിരുന്നു.

Comments: